Thursday, April 1, 2010

പ്രിയപ്പെട്ട മുനീര്‍ ...

സുബഹി ബാങ്കിന്റെ അലയൊലികള്‍ അടങ്ങിയപ്പോള്‍ പ്രഭാതത്തിലേക്ക് സൂര്യന്‍ തന്റെ വെളിച്ചത്തെ സന്തോഷത്തോടെ വിട്ടുകൊടുത്തു .
വെളിച്ചം കണ്ണ് തുറന്നപ്പോള്‍ കണ്ടത് തിരക്കില്ലാത്ത നഗരക്കാഴ്ച്ച്ചകളാണ് .
അമ്പര ചുംബികളായ ഫ്ലാറ്റ് സമുച്ചയങ്ങള്‍ , ഷോപ്പിംഗ്‌ കോംപ്ലക്സുകള്‍ ,
പ്രൌടിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജുമാ മസ്ജിദ്‌ , അങ്ങിനെ അങ്ങിനെ ... പ്രഭാതത്തില്‍ തിരക്കില്ലാത്ത നഗരം ഒരു സുന്ദരന്‍ തന്നെയാണ് ...


ഇരു വശങ്ങളിലും പൂച്ചെടികള്‍ അലങ്കരിച്ച റോഡിലൂടെ ഒരു മാരുതി സെന്‍ ജുമാ മസ്ജിദിനു
മുന്നില്‍ വന്നു നിന്നു .
കാറിന്റെ ഡോര്‍ തുറന്നു സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ പുറത്തിറങ്ങി .
പേര് മുനീര്‍ വയസ്സ് ഇരുപത്തേഴു , സുന്ദരനാണെന്ന് മാത്രം പറഞ്ഞാല്‍ പോര സുമുഖനും
കൂടിയാണ് ...ഏറ്റവും പുതിയ ഫാഷന്‍ ഡ്രസ്സില്‍ ഒരു ചെത്തു ചുള്ളന്‍ .
ആണുങ്ങള്‍ക്ക് പോലും അസൂയ തോന്നും മുനീറിനെ കണ്ടാല്‍ ...
മുനീര്‍ കാറില്‍ നിന്നിറങ്ങിയപ്പോള്‍ എതിരെ നിന്നും ഒരു ബൈക്കില്‍ റസാക്കും
വന്നു . മുനീറിനെ കണ്ട റസാക്ക്‌ ബൈക്ക് സ്ടാണ്ടില്‍ വച്ചു മുനീറിന് സലാം പറഞ്ഞു .
"വാ അലൈകും മസലാം" .. മുനീറിന്റെ ശബ്ദത്തില്‍ പതിവുള്ള സന്തോഷം ഇല്ല .
റസാക്ക്‌ അടുത്തു വന്നു മുനീറിന് കൈ കൊടുത്ത് പറഞ്ഞു .

"ഞാനും ഫഹദും ഇന്നലെ നിന്റെ തുണിക്കടയില്‍ വന്നിരുന്നു .. നീ മദ്രാസിന് പോയിരിക്കുകയാണെന്ന് വാപ്പ പറഞ്ഞു .. എപ്പോ തിരിച്ചെത്തി .?"

"ഞാന്‍ ഇന്നലെ വൈകിട്ട് വന്നു . ഉം എന്താ പ്രത്യേകിച്ചു ..?"

"ഫഹധിന്റെ കല്യാണം ക്ഷണിക്കാന്‍ വന്നതായിരുന്നു . കാര്‍ഡ്‌ കടയില്‍ കൊടുത്തിട്ടുണ്ട് ."

മുനീര്‍ ഒന്നും മിണ്ടിയില്ല .
ങാ .. നിന്റെ വാപ്പ പറഞ്ഞു നിനക്കും ഒരു ആലോചന വന്നിട്ടുണ്ടെന്ന് ... ശെരിയാണോ ..?
എപ്പോഴാ പെണ്ണ് കാണാന്‍ പോകേണ്ടത് ..?"

മുനീര്‍ ദേഷ്യത്തോടെ രസ്സാക്കിനെ നോക്കി .

അതുകണ്ട രസ്സാക്കിനു ചിരി വന്നു ..
"നീ എന്നെ പേടിപ്പിക്കൊന്നും വേണ്ട . ഞാനൊരു തമാശ പറഞ്ഞതാ ... ഏതായാലും
ഇത്തവണ വാപ്പ നിന്നെ വെറുതെ വിടുമെന്ന് തോന്നുന്നില്ല .."

"അതിനു വാപ്പ മാത്രം വിചാരിച്ചാല്‍ മതിയോ ..? എനിക്കും തോന്നണ്ടെ .."
മുനീര്‍ ക്ഷോഭത്തോടെ പറഞ്ഞുകൊണ്ട് മുന്നോട്ടു നടന്നു .
റസാക്കും കൂടെ നടന്നു .

"നിനക്കും തോന്നിയാലെന്താ ..? നമ്മുടെ ഗ്യാങ്ങില്‍ ഇനി നീ മാത്രമല്ലേയുള്ളൂ ബാക്കി .
നിനക്ക് മാത്രം എന്താ പ്രശ്നം ..?"

"എടാ നിനക്കരിയില്ലെ എന്നെ പറ്റി .എങ്ങിനെയാടാ ഒരു പരിജയവുമില്ലാത്ത ഒരു പെണ്ണിനെ
അവളുടെ സ്വഭാവം എങ്ങിനെയെന്നരിയാതെ .. എനിക്ക് പറ്റില്ലെടാ .. ഒന്നുമില്ലേലും
ഒരു ഇഷ്ട്ടം എങ്കിലും തോന്നണ്ടെ ..?"

"അതിനല്ലെ പെണ്ണ് കാണാന്‍ പോകുന്നത് .."

മുനീര്‍ പെട്ടെന്ന് ഉത്തരം പറയാതെ വുല്‌ൂ എടുത്തു . കര്‍ച്ചീഫ് എടുത്തു മുഖം തുടച്ചു .അത് തലയില്‍ കെട്ടിക്കൊണ്ടു പതുക്കെ പറഞ്ഞു ..

" ഡിഗ്രി പരീക്ഷക്ക്‌ പോലും എടുക്കാത്ത തയ്യാറെടുപ്പുകളും ,ഒരുപാട് പേരുടെ പരിശീലനത്തോടുകൂടിയുള്ള അഭിനയവും ... അതല്ലെ ആ സമയത്തെ പെണ്ണ് ... ആര്‍ക്കും ഒരു കുന്തവും പിടികിട്ടില്ല ...പിന്നെ ചോദിച്ച കാശ് കിട്ടിയാല്‍ എല്ലാം ഓക്കേ .."

റസാക്കിന് പിന്നെ ഒന്നും പറയാന്‍ തോന്നിയില്ല .

"ഓക്കേ .. സാറ് പറഞ്ഞതൊക്കെ തന്നെ ശേരി .. ഇപ്പൊ വാ നമസ്ക്കരിക്കാം .."

രണ്ടുപേരും പള്ളിക്കകത്തെക്ക് നടന്നു ...


.....തുടരും ..

No comments:

Post a Comment