Wednesday, April 28, 2010

ആഭാസന്‍ .

ഇന്നലെ വീണ്ടും ഞാന്‍ നിന്നെ സ്വപ്നം കണ്ടു .
നമ്മുടെ ആദ്യരാത്രി .
കട്ടിലില്‍ ഇരിക്കും മുന്‍പ്‌ നീ എന്റെ കാലില്‍ തൊട്ടു നിറുകയില്‍ വച്ചു .
ആഭാസനായ എനിക്ക് അതിനു ശേഷമുള്ള രംഗങ്ങള്‍ കാണാനായിരുന്നു കൊതി .
പക്ഷെ അവിടെ വച്ചു സ്വപ്നം മുറിഞ്ഞു .
നിന്റെ നെഞ്ചിലെ അസൂയയും ,കുശുമ്പും
പിന്നെ വട്ടത്തില്‍ വെട്ടിയ ബ്ലൗസിന്റെ പിന്‍ഭാഗത്ത് ചെണ്ടത്തോല്‍ പോലെ
മുറുകി നില്‍ക്കുന്ന മൃദുലതയില്‍ , നട്ടെല്ലിന്റെ അവസാനത്തെ കശേരുവില്‍ ,
കാല്‍വിരലുകല്‍ക്കിടയിലും , നിന്റെ സപ്ത സുഷിരങ്ങളിലും എനിക്ക് മേഞ്ഞു നടക്കണം .
പെണ്ണെ ..... എന്റെ ചിറകിന്നടിയിലേക്ക് നൂണ്ടു കയറൂ ..
എന്റെ തണലിലേക്ക് ചേര്‍ന്ന് നില്‍ക്കൂ ...
എന്റെ മഴ നനയു ...
ഞാനിപ്പോള്‍ കാമം ഉലയൂതിപ്പഴുപ്പിച്ച്ച ഒരിരുബുവിഗ്രഹം
എന്റെയുള്ളില്‍ നിനക്കായി സംഭരിക്കപ്പെട്ട വിത്തുകള്‍ ചുട്ടുപൊള്ളുന്നു .
അതേ നിനക്കറിയില്ല .
നക്ഷത്രങ്ങളില്‍ നിന്നും കൊളുത്തിയ ആസക്തിയുമായാണ് ഞാന്‍ ജീവിക്കുന്നത് .
കാമത്തിന്റെ ഇടിമിന്നലേറ്റു തീപിടിക്കുന്ന നിമിഷങ്ങളില്‍
ഒരു പിടിയാനയെ പച്ചക്ക് തിന്നാനുള്ള വിശപ്പുമായി
ഞാന്‍ എരിയുന്നു .....
......................................

എന്നാല്‍ ഇതും കൂടി കേള്‍ക്കൂ ..
സ്നേഹത്തിന്റെ നിമിഷങ്ങളില്‍
ഒരു പേടമാനിന്ടെ ഇളം ഹൃദയം മതി
എനിക്ക് വിശപ്പ്‌ മാറാന്‍ ..
ഞാന്‍ ഒരു ആഭാസന്‍ .
എവിടെയാണ് നീ
ഇനിയും വരാന്‍ സമയമായില്ലേ ,....?

Tuesday, April 20, 2010

പാട്ടിയും മുരുകനും

ഇത് എന്റെ ഒരു അനുഭവം .
ലൊക്കേഷന്‍ കൊയംബത്തൂരിനട്ത്തു സൂലൂര്‍ .

കശുമാവിലെ ഞാന്‍ ഇരുന്ന കൊമ്പിന്റെ തുഞ്ചത്ത് നിന്ന് നല്ല മഞ്ഞക്കളറുള്ള പഴം
പറിക്കാനുള്ള ശ്രമത്തിലാണ് രാജു . കൈ എത്തുന്നില്ല .ഞാന്‍ പറഞ്ഞു .
കുറച്ചു കൂടി അങ്ങോട്ട്‌ നീങ്ങിനിക്കടാ പെടിത്തൂറാ ....പക്ഷെ അവന്‍ നീങ്ങുമ്പോള്‍ കൊമ്പ് താഴ്ന്നുപോകുന്നു .അവനു ദേഷ്യം വന്നു .
നീ അവിടെ സുഖിച്ചിരുന്നു വാചകടിക്കാതെ താഴെ പോയി ആ കപ്പ കമ്പ് എടുത്തിട്ട് വാടാ നീര്‍ക്കൊലീ ...
ഓ പിന്നെ ...ഒന്ന് ഇവിടം വരെ കയറി വരാന്‍ ഞാന്‍ പെട്ട പാട് എനിക്കെ അറിയൂ ... ഇനിയും താഴെ പോയി കംബെടുത്തു തിരിച്ചു കേരിവരാനോ .. നടന്നത് തന്നെ ,, ഞാന്‍ പറഞ്ഞു എനിക്ക് പറ്റില്ല .
എന്നാ നീ പഴം തിന്നണ്ട ...
ഓ എന്നാ എനിക്ക് വേണ്ട .... ഞങ്ങള്‍ പിണങ്ങി .
ഞാന്‍ ചുറ്റും നോക്കി എനിക്ക് കയ്യെത്താവുന്ന ഉയരത്തില്‍ എവിടെയെങ്കിലും ഒരു പഴം .. ഒന്നും ഇല്ല .
പെട്ടെന്നാണ് മഴ പെയ്യാന്‍ തുടങ്ങിയത് . ഞാന്‍ മരത്തില്‍ നിന്നും ഇറങ്ങാനുള്ള ശ്രമം തുടങ്ങി . ഒരു കൈ മുകളിലെ കൊബില്‍ പിടിച്ചു . താഴത്തെ കൊബില്‍ കാലെത്തിക്കാന്‍ ശ്രമിച്ചു നടക്കുന്നില്ല .മുകളില്‍ നിന്ന് പിടി വിട്ടാലെ താഴെ കാലെത്തൂ .. പിടി വിടാനൊരു പേടി .
അപ്പോഴേക്കും രാജു അടുത്തെത്തി ... മാറടാ ... ഞാനിറങ്ങട്ടെ ...
മഴ മുറുകി തുടങ്ങി .. എന്നെ തള്ളിമാറ്റി രാജു ഇറങ്ങാന്‍ നോക്കി എന്റെ കൈ തെന്നി പിടിവിട്ടു . പിന്നെ പിടിച്ച്ചതു രാജുവിന്റെ കാലില്‍ ... അങ്ങിനെ രണ്ടാളും കൂടി താഴോട്ടു വീണു .
പ്ധിം
അമ്മാ ............. മുരുകാ ..............

ഞാന്‍ കണ്ണ് തുറന്നു ചാടി എഴുനേറ്റു .ഇരുട്ട് കനത്ത ഇരുട്ട് ..
ആരാണ് നിലവിളിച്ചത് രാജുവാണോ ..?

ആഅഹ് ...........കടവുളേ ............

അപ്പുറത്തെ മുറിയില്‍ നിന്നും നിലവിളി വീണ്ടും കേട്ട് .
അപ്പൊ വീണത്‌ സ്വപ്നത്തിലാണ് . ഇത് അപ്പുറത്തുനിന്നും പാട്ടിയുടെ ശബ്ദമാണ് . എഴുനേറ്റു ലൈറ്റിട്ടു മൊബൈലില്‍ സമയം നോക്കി ഒരു മണി കഴിഞ്ഞിട്ടേ ഉള്ളൂ .

ആ ........ഹ് .... മുരുകാ ........

പാട്ടി മുരുകനെ വിളിക്കുന്നു മുരുകന്‍ അവരുടെ മകനാണ് . പക്ഷെ അവനു രാത്രിയാണല്ലോ ജോലി വരാന്‍ നാല് മണിയോക്കെ ആകും ഇന്ന് നേരത്തെ വന്നോ .? ... പാട്ടിയുടെ കരച്ചില്‍ ആ പഴയ വീട്ടില്‍ വീണ്ടും മുഴങ്ങി .
അമ്മാ .........മുരുഹാ .....

അത് ശരി അവര്‍ മകനെയല്ല വിളിക്കുന്നത്‌ ശബരിമല മുരുകനെയാണ് .അപ്പൊ എന്തോ കുഴപ്പമുന്ടല്ലോ ഞാന്‍ വേഗം പാട്ടിയുടെ മുറിയുടെ വാതിലില്‍ ചെന്ന് മുട്ടി .
പാട്ടീ ....പാട്ടീ ... എന്നാച്ച്ചു ?
ഞാന്‍ വിളിച്ചു ചോദിച്ചു ...അകത്തുനിന്നും ഇപ്പോള്‍ ഒരു ഞരക്കം മാത്രമെ കേള്‍ക്കുന്നുള്ളൂ ..
അവര്‍ വാതില്‍ കുട്ടിയിടാരില്ല വാതില്‍ ചാരിവച്ച്ചു ഒരു പാത്രവും ചേര്‍ത്തു വയ്ക്കും . ഞാന്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി ,
പാട്ടി ചുരുണ്ട് കൂടി കിടക്കുന്നു .ഒരു കൈ നെഞ്ഞത്ത് അമര്‍ത്തിപ്പിടിച്ചിട്ടുണ്ട് . ഒരു കൈ കൊണ്ട് പുല്പ്പായ മാന്തിക്കീറാന്‍ ശ്രമിക്കുന്നു .
കുഴപ്പമാണല്ലോ ..ഞാന്‍ അവരെ പിടിച്ചു നേരെ കിടത്താന്‍ നോക്കി .ശരീരം ബലം പിടിക്കുന്നു .ശ്വാസം മുട്ടുന്നുണ്ടെന്നു തോന്നുന്നു .ഞാന്‍ പുല്‍പ്പായയില്‍ മുട്ടുകുത്തിയിരുന്നു . പായയില്‍ അള്ളിപ്പിടിച്ചിരുന്ന പാട്ടിയുടെ കൈ പിടിച്ചു എഴുനെല്‍പ്പിച്ചിരുത്തി . അവര്‍ എന്നെ മുറുകെ പിടിച്ചു .കൈകള്‍ വല്ലാതെ വിറക്കുന്നു .
എന്നാച്ച്ചു പാട്ടീ ... ഞാന്‍ ചോദിച്ചു .
അവര്‍ എന്റെ മുഗത്തേക്ക് നോക്കി . ആ കണ്ണുകളില്‍ വേദന ആളിക്കത്തുന്ന ദയനീയത ഞാന്‍ കണ്ടു .ഞാന്‍ വീണ്ടും ചോദിച്ചു
എന്നാച്ച്ചു നെഞ്ചു വലിക്കിതാ ..?
അവര്‍ എന്നോട് എന്തോ പറയാന്‍ ഒരുങ്ങി .പക്ഷെ വായെല്ലാം വരണ്ടിരിക്കുന്നു ..ഒന്നും പറയാന്‍ പറ്റുന്നില്ല .അവരുടെ നോട്ടം മുറിയുടെ മൂലക്കിരുന്ന പ്ലാസ്റ്റിക് കുടത്തിലെക്കായി ..
ഞാന്‍ പാട്ടിയെ പായയില്‍ തന്നെ കിടത്തി എഴുനേറ്റു പോയി ആ കുടത്തില്‍ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കൊണ്ട് വന്നു ഗ്ലാസ് വായില്‍ വച്ചു കൊടുത്തു അവരത് ആര്‍ത്തിയോടെ കുടിച്ചു .
പാട്ടി പിന്നെയും എന്റെ കയ്യില്‍ ബലമായി പിടിച്ചു .എനിക്ക് എന്തൊക്കെയോ അസ്വസ്ഥത തോന്നി എന്ത് ബലമാണ് പാട്ടിയുടെ പിടുത്തത്തിന് ....
അവര്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ കഴിയുന്നില്ല .
ഇത് ആകെ പ്രശ്നമാണല്ലോ എത്രയും വേഗം പാട്ടിയെ ആശുപത്രിയില്‍ എത്തിക്കണം .... വളരെ ശ്രമപ്പെട്ടു അവരുടെ കൈയ്യില്‍ നിന്നും എന്റെ കൈ ഞാന്‍ പറിച്ചെടുത്തു .പിന്നെ പാട്ടിക്കു കുറച്ചു വെള്ളം കൂടി കൊടുത്തു .അവര്‍ അതും കുടിച്ചു .
വയ്യ ഇത് കണ്ടു നില്‍ക്കാന്‍ വയ്യ . പാട്ടിയുടെ ദയനീയമായ നോട്ടത്തെ അവഗണിച്ചു ഞാന്‍ വീടിനു പുറത്തിറങ്ങി .
കനത്ത ഇരുട്ടു തന്നെ ഇവിടന്നു രണ്ടു കിലോമീറ്ററോളം നടന്നാലെ മെയിന്‍ റോഡിലെത്തൂ അവിടെ ചെന്നാല്‍ ഏതെന്കിലും വണ്ടി കിട്ടാതിരിക്കില്ല.
ഞാന്‍ മൊബൈല്‍ ഫോണിന്റെ ഇത്തിരി വെളിച്ചത്തില്‍ വേഗം നടന്നു .
പന്ത്രണ്ടു ഏക്കറോളം വരുന്ന വിശാലമായ ചോള പ്പാടത്തിന്ടെ നടുവിലാണ് ഈ പഴയ വീട് ഒരു ഗൌണ്ടര്ടെ പഴയ തറവാട് . ഗൌന്ടരും കുടുബവും സൗകര്യം നോക്കി ടൌണിലേക്ക് മാറിയപ്പോള്‍ അനാഥമായ പഴയ വീട് . വെറുതെ കിടന്നു കാട് കയറിയപ്പോള്‍ ഗൌണ്ടാര്‍ക്ക് തോന്നിയ ബുദ്ധിയാണ് ആര്‍ക്കു വേണമെങ്കിലും വന്നു താമസിക്കാം വാടക വേണ്ട .പുള്ളി എല്ലാവരോടും പറഞ്ഞു .പക്ഷെ ആരും വന്നില്ല ഒറ്റപ്പെട്ടു കാടുപിടിച്ചു കിടക്കുന്ന വീടിനെപറ്റി അപ്പോഴേക്കും പ്രേതകഥകള്‍ പ്രചരിച്ചിരുന്നു . പക്ഷെ കയറിക്കിടക്കാന്‍ ഒരിടമില്ലാതിരുന്ന പാട്ടിയും ഇളയ മകന്‍ മുരുകനും പ്രേതങ്ങളെ ഭയന്നില്ല .ഗൌണ്ടാരുടെ ഔദാര്യത്തില്‍ അവര്‍ ആ വലിയ വീടിന്റെ ഒരു ഭാഗത്ത് ഒരു മുറിയില്‍ ജീവിതം തുടങ്ങി .
ഏതു സമയത്തും ഇഷ്ട്ടം പോലെ കിട്ടുന്ന വെള്ളം ആണ് എന്നെ ആ ചോളക്കാട്ടിലെ പ്രേത വീട്ടില്‍ എത്തിച്ചത് . അഞ്ഞൂറ് രൂപ വാടകക്ക് താമസിക്കുന്ന സ്ഥലത്ത് രാവിലെ ഒന്‍പതു മണിമുതല്‍ അര മണിക്കൂര്‍ ആണ് വെള്ളം വരിക .എനിക്ക് എട്ടു മണിക്ക് ജോലിക്ക് പോകണം. അങ്ങിനെ രണ്ടു ദിവസം കുളിക്കാതിരുന്നു മൂന്നാം ദിവസം കുളിക്കാന്‍ വേണ്ടി ലീവെടുത്തു .
അന്നാണ് ഈ സ്ഥലം ആദ്യം കാണുന്നത് ഇവിടെ കിണറുണ്ട് , പംബുണ്ട്.. സ്വിച്ചിട്ടാല്‍ ടാങ്കില്‍ ഇഷ്ട്ടം പോലെ വെള്ളം . കുളിച്ചു കൊണ്ടിരുന്നപ്പോള്‍ ഗൌണ്ടര്‍ വന്നു .
തമ്പി മലയാളത്താന്‍ അല്ലെ ..? നെറയെ തണ്ണി വേണം അല്ലിയാ ... എതുക്ക് അഞ്ഞൂറ് രൂപ വാടകയ്ക്ക് റൂം ,,? ഈ വീട്ടില് തന്കിട് .. എനക്ക് വാടക വേണാ ... ഇത് തബിയോട സ്വന്ത വീട് മാതിരി നെനച്ച്ചുക്കോ ...
അങ്ങിനെ ആ പ്രേതവീട്ടില്‍ പാട്ടിയുടെയും മുരുകന്റെയും കൂടെ ഒരു മുറി നന്നാക്കിയെടുട്ത് ഞാനും കൂടി .
പാട്ടിക്കു നാല് മക്കളുണ്ടായിരുന്നു . ഒരു കടല്‍തീര ഗ്രാമത്തില്‍ നിന്നും കാമുകനോടൊപ്പം ഒളിച്ചോടിവന്നതാണ് ഇവിടെ ... നാല് മക്കള്‍ ഉണ്ടായിക്കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മരിച്ചു . ചെറിയ മക്കളെ വളര്‍ത്താന്‍ അവര്‍ പല പണികളും ചെയ്തു . പക്ഷെ മൂത്ത രണ്ടു ആണ്മക്കള്‍ ഒരു അപകടത്തില്‍ മരിച്ചതോടെ അവര്‍ ആകെ തളര്‍ന്നു . പിന്നെ നട്ടെല്ലിന് എന്തോ രോഗം വന്നു നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെയായി അതിനു ചികില്‍സക്കായി ഉള്ള വീടും സ്ഥലവും എല്ലാം വിറ്റു. അതിനിടക്ക് ഒരു മകള്‍ ഉള്ളത് ആരുടെയോ കൂടെ ഓടിപ്പോയി . ഇനിയുള്ളത് മുരുകനാണ് ഇരുപത്തഞ്ചു വയസ്സ് കാണും .ഒരു ഇരുമ്പ് കമ്പനിയില്‍ നിസ്സാര കൂലിക്ക് രാത്രി ജോലി ...
ഒരു വരണ്ട കാറ്റ് ചോളക്കാടിനെ ഇളക്കിമറിച്ചു എന്നെ കടന്നു പോയി .
ഇനിയും ഒരു കിലോമീറ്ററോളം പോകണം റോഡിലെത്താന്‍ ..പാട്ടിക്കു ഒന്നും സംഭാവിക്കല്ലെ എന്ന് പ്രാര്‍ത്തിച്ചു ..
മനസ്സില്‍ ഒരു വല്ലാത്ത ഭയം തോന്നി ... രാത്രി എത്ര പ്രാവശ്യം ഇതിലെ വന്നിരിക്കുന്നു അന്നൊന്നും തോന്നാത്ത പേടി എന്നെ കീഴടക്കി ... കാലുകള്‍ തളരുന്ന പോലെ ...പിറകിലൂടെ ആരോ വരുന്നപോലെ
തോന്നി ...തിരിഞ്ഞു നോക്കാന്‍ തോന്നുന്നില്ല .. മൊബൈലിന്റെ വെളിച്ചത്തില്‍ ഓരോ നിഴലുകളും ഓരോ ഭീകരരൂപങ്ങളാകുന്നത് പോലെ .... കാലുകള്‍ വലിച്ചു വച്ചു ഓടി ..മെയിന്‍ റോഡിനടുത്തെത്തിയപ്പോഴാനു ഓട്ടം നിര്‍ത്തിയത് .
ഭാഗ്യം റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ് ... കുറെ വണ്ടികള്‍ കുടുങ്ങിക്കിടപ്പുണ്ട് .
അതില്‍ നിന്നും ഒരു ആട്ടോ ഡ്രൈവറുടെ കാലുപിടിച്ചു സമ്മതിപ്പിച്ചു ... തിരിച്ചു വീട്ടിലെത്തി .
വീട് കണ്ടപ്പോള്‍ ആട്ടോക്കാരന് സംശയം ..
ഇന്കെയും മനുഷങ്ക നടമാട്ടം ഇറക്കാ ..?
നീങ്ക വാന്കണ്ണാ അവര്ക്ക് റൊമ്പ സീരിയസ് ..
ഞാന്‍ അയാളെയും കൂട്ടി അകത്തേക്ക് കയറി പാട്ടിയുടെ അടുത്തു ചെന്നു.
പാട്ടിക്കു അനക്കമില്ല .
ഞാന്‍ വാതിലില്‍ ചാരി നിന്നു. കയ്യും കാലും വീണ്ടും തളരുന്നു .
ഞാന്‍ അങ്ങിനെ തന്നെ നോക്കി നിന്ന് പോയി
എന്നാ ... എന്നാച്ച്ചു ..? ആട്ടോ ഡ്രൈവര്‍ മുറിക്കകത്തെക്ക് കയറി . പാട്ടിയുടെ മൂക്കില്‍ വിരല്‍ ചേര്‍ത്തു
വച്ചു കുറച്ചു നേരം . ഓ\പിന്നെ എന്നെ നോക്കി പറഞ്ഞു ..
"പോയിട്ടാര് .."
ഉം ... എനിക്ക് മൂളാനെ കഴിഞ്ഞുള്ളു ..
അയാള്‍ ചുറ്റും നോക്കി . അയയില്‍ നിന്നും മുരുകന്റെ ഒരു വെള്ള മുണ്ട് എടുത്തു
പാട്ടിയെ പുതപ്പിച്ചു .
മുഖവും മൂടി .
അന്തം വിട്ടു നില്‍ക്കുന്ന എന്നെയും കയ്യില്‍ പിടിച്ചു അയാള്‍ പുറത്തേക്കിറങ്ങി .
നീങ്ക ഇനി എന്നാ ശേയ്യ പോരെ ..? അയാള്‍ ചോദിച്ചു .
ഞാന്‍ അപ്പോഴും നോര്‍മലായിരുന്നില്ല .
ഇന്ത പാട്ടിക്കു സ്വന്ത ബന്തം യാരും ഇല്ലിയാ ..?
ഒരു മകന്‍ ഇരുക്ക് .വേലെക്കു പോയിരുക്കുത് .ഞാന്‍ പറഞ്ഞു .
എങ്കേ..?
എനക്ക് തെരിയാത് .. കാലെയിലെ വരുവാ ..
ഉം ...സരി ... അപ്പൊ നാന്‍ വരട്ടുമാ ... ഉങ്കളെ തനിയാ വിട്ടിട്ട് പോകരെന്നു നെനക്കാതെ
എന്‍ വീട്ടില് പൊണ്ടാട്ടി കുളന്തെകള്‍ എല്ലാം തനിയാ താ ഇരുക്കെ ...
ശരി ..റൊമ്പ നന്ദി അണ്ണാ ...
ഞാന്‍ ഒരു പത്തു രൂപ എടുത്തു നീട്ടി . അയാള്‍ അതു വാങ്ങാതെ വണ്ടിയും എടുത്തു പോയി ..
ആട്ടോയുടെ ശബ്ദം അകന്നകന്നു പോയി ....
ഞാനും പാട്ടിയും ഒറ്റക്കായി .
അല്ല ഞാന്‍ മാത്രം ഒറ്റക്കായി .
ഞാന്‍ ഇളം തിണ്ണയില്‍ കയറി ഇരുന്നു . മുരുകന്‍ ഒന്ന് വേഗം വന്നിരുന്നെങ്കില്‍ ..
മുറ്റത്തു കിണറിനുള്ളില്‍ നിന്നും ഏന്തോക്കെയോ ശബ്ദങ്ങള്‍ ..ഓരോ ശബ്ദവും എന്നെ വല്ലാതെ ഭയപ്പെടുത്തി .
തിണണയിലെ തൂണില്‍ ചാരി കാലുകളും ഉയര്‍ത്തി വച്ചു ചുരുണ്ടുകൂടി ഇരുന്നു .
കാല്മുട്ടുകള്‍ക്കിടയില്‍ മുഖം ഒളിപ്പിച്ചു .. ഒന്നും കാണണ്ട ഒന്നും കേള്‍ക്കണ്ട .
നേരത്തെ കണ്ട ആ സ്വപ്നം ഒന്നുകൂടി കാണാന്‍ കഴിഞ്ഞെങ്കില്‍ ..എത്ര സുന്ദരമായ ബാല്യകാലം .
കുന്നിന്‍ മുകളിലെ വയ്ക്കോല്‍ വീടും , മൂന്നു കിലോമീറ്ററോളം ദൂരെയുള്ള സ്കൂളിലേക്ക് കാലത്തും വൈകിട്ടും
കൂട്ടുകാരോടോപ്പമുള്ള നടത്തവും . എല്ലാം ഓര്‍ത്ത്‌ വീണ്ടും മയങ്ങി പഴയ സ്വപ്നത്തിലേക്ക് ..
മാവില്‍ നിന്നും താഴെ വീണ ഞാന്‍ അവിടന്ന് എഴുനേറ്റു വീട്ടിലേക്കു ഓടി
വീട്ടില്‍ ചെന്നപ്പോഴേക്കും ശരിക്കും നനഞ്ഞിരുന്നു .. വരാന്തയില്‍ പുതിയ നോട്ടുബൂക്കുകളുടെ ഭംഗി
ആസ്വദിച്ചു കൊണ്ടിരുന്ന പെങ്ങള്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .
ഉമ്മച്ച്ചീ ... ദെ ഇക്ക ഇന്നും മഴ നനഞ്ഞാ വന്നെക്കണെ..."
അവള്‍ക്കൊന്നു കൊടുക്കാന്‍ അടുത്തേക്ക്‌ ചെന്നപ്പോഴേക്കും ഉമ്മച്ചി അകത്ത് നിന്നും തോര്‍ത്തുമായി വന്നു .
നിന്നോട് മഴനനയരുതെന്നു എത്ര പറഞ്ഞാലും കേള്‍ക്കിലെടാ കുരുത്തം കെട്ടവനെ .
ഇന്ന് വാപ്പിച്ചി ഇങ്ങു വരട്ടെ ..
എന്നിട്ട് ചേര്‍ത്തു നിറുത്തി തലയെല്ലാം തുവര്‍ത്തി തന്നു .
പെങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു .
ഞാന്‍ ആഞ്ഞൊന്നു തുമ്മി .

തോളത്തു ആരോ തട്ടി . ഞാന്‍ തല ഉയര്‍ത്തി നോക്കി മുരുകനാണ് ..
എന്നാ അണ്ണാ ഇങ്കെ ഉക്കാന്തു തൂന്കിറതു ..?
ഞാന്‍ ചുറ്റും നോക്കി നേരം പുലരാന്‍ തുടങ്ങുന്നു കിളികളെല്ലാം ഉണര്‍ന്നു ഒച്ച്ചവയ്ക്കുന്നു .
ഞാന്‍ മുരുകനെ നോക്കി .. നിഷ്ക്കളങ്കമായ മുഖം ..പാവം ..
ഉള്ളെ പാട്ടി ...
അവന്‍ അമ്പരന്നു ..എന്നാ ..അമ്മാക്കു എന്നാച്ച്ചു ..?
ഞാന്‍ പെട്ടെന്ന് തന്നെ പറഞ്ഞു
പോയിട്ടാര്
ങ്ങേ .. കടവുളേ ...
അവന്‍ അകത്തേക്ക് ഓടി ...
ഞാന്‍ വീണ്ടും മുട്ടുകാലുകള്‍ക്കിടയില്‍ മുഖം ഒളിപ്പിച്ചു ...
അകത്ത് മുരുകന്‍ അമ്മയെ വിളിക്കുന്നു കുറെ വിളിച്ചു പിന്നെ അനക്കമില്ല ..
പിന്നെ അടുത്തു നിന്ന് ഒരു തേങ്ങല്‍ കേട്ടപ്പോള്‍ ആണ് ഞാന്‍ തലയുയര്‍ത്തിയത് ..
മുരുകന്‍ എന്റെ അടുത്തിരിക്കുന്നു കരച്ചില്‍ നിയന്ത്രിക്കാന്‍ അവന്‍ കഷ്ട്ടപ്പെടുന്നുണ്ട്..
നാന്‍ വേലെ വിട്ടു വരുബോതെല്ലാം മുതല്‍ലെ അമ്മാ തണ്ണി കേപ്പാന്ക ... അണ്ണാ ഇന്നേക്ക് എനക്ക്
തണ്ണി കൊടുക്ക മുടിയിലയെ ....അമ്മാ ...
ഞാന്‍ അവന്റെ തോളില്‍ കൈ വച്ചു ..
പാട്ടിക്കു ഞാനും ഒരു പിള്ള താനേ മുരുകാ ... ഞാന്‍ തണ്ണി കൊടുത്താച്ച്ചു ... നിറയെ കൊടുത്താച്ച്ചു .
റൊമ്പ നണ്ട്രി അണ്ണാ .. റൊമ്പ നണ്ട്രി ....
അവന്‍ എന്റെ കയ്യില്‍ പിടിച്ചു പൊട്ടിക്കരഞ്ഞു ...

എന്റെ കണ്ണും നിറഞ്ഞു ... ഇരിക്കട്ടെ ഈ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍
ആ പാട്ടിക്കും .

....... ശുഭം ....

Thursday, April 1, 2010

പ്രിയപ്പെട്ട മുനീര്‍ ...

സുബഹി ബാങ്കിന്റെ അലയൊലികള്‍ അടങ്ങിയപ്പോള്‍ പ്രഭാതത്തിലേക്ക് സൂര്യന്‍ തന്റെ വെളിച്ചത്തെ സന്തോഷത്തോടെ വിട്ടുകൊടുത്തു .
വെളിച്ചം കണ്ണ് തുറന്നപ്പോള്‍ കണ്ടത് തിരക്കില്ലാത്ത നഗരക്കാഴ്ച്ച്ചകളാണ് .
അമ്പര ചുംബികളായ ഫ്ലാറ്റ് സമുച്ചയങ്ങള്‍ , ഷോപ്പിംഗ്‌ കോംപ്ലക്സുകള്‍ ,
പ്രൌടിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജുമാ മസ്ജിദ്‌ , അങ്ങിനെ അങ്ങിനെ ... പ്രഭാതത്തില്‍ തിരക്കില്ലാത്ത നഗരം ഒരു സുന്ദരന്‍ തന്നെയാണ് ...


ഇരു വശങ്ങളിലും പൂച്ചെടികള്‍ അലങ്കരിച്ച റോഡിലൂടെ ഒരു മാരുതി സെന്‍ ജുമാ മസ്ജിദിനു
മുന്നില്‍ വന്നു നിന്നു .
കാറിന്റെ ഡോര്‍ തുറന്നു സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ പുറത്തിറങ്ങി .
പേര് മുനീര്‍ വയസ്സ് ഇരുപത്തേഴു , സുന്ദരനാണെന്ന് മാത്രം പറഞ്ഞാല്‍ പോര സുമുഖനും
കൂടിയാണ് ...ഏറ്റവും പുതിയ ഫാഷന്‍ ഡ്രസ്സില്‍ ഒരു ചെത്തു ചുള്ളന്‍ .
ആണുങ്ങള്‍ക്ക് പോലും അസൂയ തോന്നും മുനീറിനെ കണ്ടാല്‍ ...
മുനീര്‍ കാറില്‍ നിന്നിറങ്ങിയപ്പോള്‍ എതിരെ നിന്നും ഒരു ബൈക്കില്‍ റസാക്കും
വന്നു . മുനീറിനെ കണ്ട റസാക്ക്‌ ബൈക്ക് സ്ടാണ്ടില്‍ വച്ചു മുനീറിന് സലാം പറഞ്ഞു .
"വാ അലൈകും മസലാം" .. മുനീറിന്റെ ശബ്ദത്തില്‍ പതിവുള്ള സന്തോഷം ഇല്ല .
റസാക്ക്‌ അടുത്തു വന്നു മുനീറിന് കൈ കൊടുത്ത് പറഞ്ഞു .

"ഞാനും ഫഹദും ഇന്നലെ നിന്റെ തുണിക്കടയില്‍ വന്നിരുന്നു .. നീ മദ്രാസിന് പോയിരിക്കുകയാണെന്ന് വാപ്പ പറഞ്ഞു .. എപ്പോ തിരിച്ചെത്തി .?"

"ഞാന്‍ ഇന്നലെ വൈകിട്ട് വന്നു . ഉം എന്താ പ്രത്യേകിച്ചു ..?"

"ഫഹധിന്റെ കല്യാണം ക്ഷണിക്കാന്‍ വന്നതായിരുന്നു . കാര്‍ഡ്‌ കടയില്‍ കൊടുത്തിട്ടുണ്ട് ."

മുനീര്‍ ഒന്നും മിണ്ടിയില്ല .
ങാ .. നിന്റെ വാപ്പ പറഞ്ഞു നിനക്കും ഒരു ആലോചന വന്നിട്ടുണ്ടെന്ന് ... ശെരിയാണോ ..?
എപ്പോഴാ പെണ്ണ് കാണാന്‍ പോകേണ്ടത് ..?"

മുനീര്‍ ദേഷ്യത്തോടെ രസ്സാക്കിനെ നോക്കി .

അതുകണ്ട രസ്സാക്കിനു ചിരി വന്നു ..
"നീ എന്നെ പേടിപ്പിക്കൊന്നും വേണ്ട . ഞാനൊരു തമാശ പറഞ്ഞതാ ... ഏതായാലും
ഇത്തവണ വാപ്പ നിന്നെ വെറുതെ വിടുമെന്ന് തോന്നുന്നില്ല .."

"അതിനു വാപ്പ മാത്രം വിചാരിച്ചാല്‍ മതിയോ ..? എനിക്കും തോന്നണ്ടെ .."
മുനീര്‍ ക്ഷോഭത്തോടെ പറഞ്ഞുകൊണ്ട് മുന്നോട്ടു നടന്നു .
റസാക്കും കൂടെ നടന്നു .

"നിനക്കും തോന്നിയാലെന്താ ..? നമ്മുടെ ഗ്യാങ്ങില്‍ ഇനി നീ മാത്രമല്ലേയുള്ളൂ ബാക്കി .
നിനക്ക് മാത്രം എന്താ പ്രശ്നം ..?"

"എടാ നിനക്കരിയില്ലെ എന്നെ പറ്റി .എങ്ങിനെയാടാ ഒരു പരിജയവുമില്ലാത്ത ഒരു പെണ്ണിനെ
അവളുടെ സ്വഭാവം എങ്ങിനെയെന്നരിയാതെ .. എനിക്ക് പറ്റില്ലെടാ .. ഒന്നുമില്ലേലും
ഒരു ഇഷ്ട്ടം എങ്കിലും തോന്നണ്ടെ ..?"

"അതിനല്ലെ പെണ്ണ് കാണാന്‍ പോകുന്നത് .."

മുനീര്‍ പെട്ടെന്ന് ഉത്തരം പറയാതെ വുല്‌ൂ എടുത്തു . കര്‍ച്ചീഫ് എടുത്തു മുഖം തുടച്ചു .അത് തലയില്‍ കെട്ടിക്കൊണ്ടു പതുക്കെ പറഞ്ഞു ..

" ഡിഗ്രി പരീക്ഷക്ക്‌ പോലും എടുക്കാത്ത തയ്യാറെടുപ്പുകളും ,ഒരുപാട് പേരുടെ പരിശീലനത്തോടുകൂടിയുള്ള അഭിനയവും ... അതല്ലെ ആ സമയത്തെ പെണ്ണ് ... ആര്‍ക്കും ഒരു കുന്തവും പിടികിട്ടില്ല ...പിന്നെ ചോദിച്ച കാശ് കിട്ടിയാല്‍ എല്ലാം ഓക്കേ .."

റസാക്കിന് പിന്നെ ഒന്നും പറയാന്‍ തോന്നിയില്ല .

"ഓക്കേ .. സാറ് പറഞ്ഞതൊക്കെ തന്നെ ശേരി .. ഇപ്പൊ വാ നമസ്ക്കരിക്കാം .."

രണ്ടുപേരും പള്ളിക്കകത്തെക്ക് നടന്നു ...


.....തുടരും ..

Monday, February 22, 2010

തെളിവ്‌

ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതിഭയങ്കരമായ നിമിഷത്തെകുരിച്ചോര്‍ത്ത്
അവന്‍ ഉറക്കത്തില്‍ നിന്നും ഇടക്കിടെ ഞെട്ടി ഉണരാറണ്ടു ,
ആ ചോദ്യം ഇതാണ്
"ഈ ഭൂമിയില്‍ ആരെങ്കിലും നിന്നെ നിസ്വാര്തമായി സ്നേഹിച്ചിരുന്നോ ..?
നിര്ധയനായ ദൈവത്തിന്റെ ചോദ്യമാണ് .
അവന്‍ മുഖം കുനിച്ചു നിന്നു .
ജീവിച്ചിരിക്കുമ്പോള്‍ അനുഭവിച്ചതിന്റെ പതിനാരിരട്ടിയെന്കിലും
അപകര്‍ഷതാബോധം അപ്പോഴവനെ വിഴുങ്ങി .
ഭൂമിയില്‍ തന്റെ ഹ്ര്യദയം ഒരു പൂര്നച്ചന്ദ്രനെപോലെ ത്രസിച്ച്ചുനിന്ന ചുരുക്കം ചില
നിമിഷങ്ങളിലൂടെ ഒരിക്കല്‍ക്കൂടി കടന്നുപോകാന്‍
അപ്പോഴവന് ശക്തിയുണ്ടായില്ല .
അവന്റെ ഭാണ്ഡം ശൂന്യമായിരുന്നു ..
ഹൃദയവും ശൂന്യമായിരുന്നു ..
ദൈവം വീണ്ടും ചോദിച്ചു .
"പറയൂ ഈ ഭൂമിയില്‍ ആരെങ്കിലും നിന്നെ നിസ്വാര്തമായി സ്നേഹിച്ചിരുന്നു എന്നതിന്
ഒരു തെളിവ്‌ ..?"
"ഒന്നുമില്ല" .
അവന്‍ പറഞ്ഞു പിന്നെ ചോദ്യവുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ഈ വാചകവും കൂട്ടിച്ചേര്‍ത്തു .


"ഒഴിഞ്ഞ ഹൃദയത്തെക്കാള്‍ ഭാരമെരിയതായി
ഈ ഭൂമിയിലും നരകത്തിലും
മറ്റൊന്നുമില്ല .